പന്തളം: ഭാരത് ജോഡോ യാത്രയുടെ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കൺവെൻഷൻ നിയോജക മണ്ഡലം കൺവീനർ എ.നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഡി.എൻ തൃദിപ്, പന്തളം മഹേഷ് , കെ.ആർ.വിജയകുമാർ , മാത്യൂസ് പുളയിൽ,ബിജു മങ്ങാരം ,ജി അനിൽകുമാർ , വി .എം അലക്‌സാണ്ടർ, സുനിതാ വേണു. രത്‌നമണി സുരേന്ദ്രൻ, എൻ.ഉണ്ണികൃഷ്ണൻ , പി.പി ജോൺ, റഹിം റാവുത്തർ ,രാഹുൽ രാജ് , സോളമൻ വരവുകാലായിൽ വിജയകുമാർ, സുരേഷ് കുമാർ, കോശി കെ മാത്യു ,ഷെരീഫ് ,ഏലിയാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

കുരമ്പാല: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവൻഷൻ ന​ടത്തി. മണ്ഡലം പ്രസിഡന്റ് എം .മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജി.രഘുനാഥ്, എ.നൗഷാദ് റാവുത്തർ, ബി നരേന്ദ്രനാഥ്, പന്തളം മഹേഷ്, ഫാ.ദാനിയൽ പുല്ലേലിൽ, ജി അനിൽ കുമാർ, ബിജു മങ്ങാരം, എം എസ് ബി ആർ ഷാജി, പന്തളം വാഹിദ്, അഡ്വ. ഡി എൻ തൃദീപ്, അനിത ഉദയൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, ജോർജ്ജ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.