അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നോവോത്ഥന നായകൻ മഹാത്മാ അയ്യൻകാളിയുടെ നൂറ്റി അമ്പത്തൊൻപതാമതു ജന്മദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുടശ്ശനാട് മുരളി, പഴകുളം ആന്റണി ,സോമൻ എന്നിവർ അനുസരണപ്രഭാഷണം നടത്തി.