അടൂർ : മഹാത്മ അയ്യങ്കാളിയുടെ 159- മത് ജന്മദിനം മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ പ്രബുദ്ധ ഭാരത് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ മാമ്മൂട് ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ കുടശനാട് മുരളി,​ അടൂർ ആർ.രാമകൃഷ്ണൻ, എസ്.മീരാസാഹിബ്, പഴകുളം ആന്റണി മാനേജർ ജയശ്രീ എന്നിവർ പ്രസംഗിച്ചു.