29-dc
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷ പരിപാടികൾ ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. മഞ്ജു വിശ്വനാഥ്, സാമുവൽ കിഴക്കുപുറം, പി.ജി.ദിലീപ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അബ്ദുൾ കലാം ആസാദ്, എം.പി.രാജു, വി.കെ.പത്മാനന്ദ് സി.കെ.അർജ്ജുനൻ എന്നിവർ സമീപം.

പത്തനംതിട്ട: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ അയ്യങ്കാളിയുടെ നൂറ്റി അൻപത്തി ഒൻപതാം ജന്മ ദിനാഘോഷ പരിപാടികൾ നടത്തി.ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു മഞ്ജു വിശ്വനാഥ്, ജില്ലാ ഭാരവാഹികളായ എം.പി.രാജു, സി.കെ.അർജ്ജുനൻ, വി.കെ.പത്മാനന്ദ് എന്നിവർ പ്രസംഗിച്ചു.