ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. 31ന് രാവിലെ 7ന് ക്ഷേത്ര ആറാട്ടുകടവായ മിത്രപ്പുഴകടവിൽ ആറാട്ട് നടത്തും. 1198 മലയാള വർഷത്ത ആദ്യത്തെ തൃപ്പൂത്ത് ആറാട്ടാണ്. 31 മുതൽ 12 ദിവസത്തേക്ക് വിശേഷാൽ വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താം.