ചെങ്ങന്നൂർ: സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )ഏരിയാ കൺവെൻഷനോട് അനുബന്ധിച്ച് യൂണിയൻ അംഗത്വ വിതരണം നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.കെ മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി നെജി വയലാർ, ഷെഫീക്ക് കൊല്ലകടവ്, മനു.എം.തോമസ്, ബാലകൃഷ്ണൻ കെ.ടി, രാധാകൃഷ്ണൻ പി.കെ. എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബാലകൃഷ്ണൻ കെ.ടി.(പ്രസിഡന്റ് ), ഷെഫീക്ക് കൊല്ലകടവ് (സെക്രട്ടറി),രാധാകൃഷ്ണൻ പി.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)ഏരിയാ കൺവെൻഷനോടനുബന്ധിച്ച് നടന്ന അംഗത്വ വിതരണം ഏരിയാ സെക്രട്ടറി എം.കെ മനോജ് ഉദ്ഘാടനം ചെയ്യുന്നു.