sndp
എസ്. എൻ.ഡി.പി യോഗം 414 നമ്പർ വള്ളിയാനി പരപ്പനാൽ ശാഖയിൽ എസ്.എസ്. എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു

കോന്നി: വിദ്യാഭ്യാസത്തിലൂടെ സ്വഭാവ രൂപീകരണം പൂർത്തിയാക്കി മികച്ച വ്യക്തിത്വമുള്ള തലമുറയെ രൂപപ്പെടുത്താൻ കഴിയണമെന്ന് എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. 414 -ാം വള്ളിയാനി പരപ്പനാൽ ശാഖയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.ആർ.ഗിരീഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ എസ്.സജിനാഥ്,മൈക്രോ ഫൈനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി കെ.കാർത്തികേയൻ എന്നിവർ സംസാരിച്ചു. എസ്.എസ്. എൽ.സി, സി.ബി.എസ്.ഇ പത്താം ക്‌ളാസ്, പുസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഗീത ശ്രീമന്ദിരം, ഹരി നന്ദന നിരവേൽ, അർച്ചന അജിത്, ആരവ് ആർ. ജിത്ത് രഞ്ജിത്ത് ഭവൻ എന്നിവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു