തിരുവല്ല: റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്ന പദ്ധതിയിലേക്ക് ഫാ.തോമസ് തേക്കിൽ കോർ എപ്പിസ്‌കോപ്പയുടെ സപ്തതിയോടനുബന്ധിച്ച് നൽകിയ തുക റെഡ്ക്രോസ് പ്രസിഡന്റും ആർ.ഡി.ഒ.യുമായ കെ.ചന്ദ്രശേഖരൻ നായരും ട്രഷറർ സാമുവൽ ചെറിയാനും ചേർന്ന് ഏറ്റുവാങ്ങി. തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പയെ ആർ.ഡി.ഓയും രക്ഷാധികാരി മാത്യൂസ് ജേക്കബും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ എം.സലിം അദ്ധ്യക്ഷനായി. ബാബു കല്ലുങ്കൽ, അഡ്വ.ആർ.സനൽകുമാർ, ഡോ.രാജീവ് കുമാർ, പ്രൊഫ.ഡോ.കെ.മാത്യു, ഷെൽട്ടൻ വി.റാഫേൽ, സാമുവൽ ചെറിയാൻ, ഡോ.സജി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ബോധന ഡയറക്ടർ ഫാ.സാമുവൽ വിളയിൽ സന്ദേശം നൽകി.