
പന്തളം : ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കുളനട ഉള്ളന്നൂർ ടിന്റു ഭവനത്തിൽ മാമ്മൻ ജേക്കബാണ് (62) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ കുളനട വില്ലേജ് ഓഫീസിന് സമീപം കൊല്ലശേരിപടിയിലായിരുന്നു അപകടം. നടന്നു പോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. ഭാര്യ : മോളി. മക്കൾ : ടിന്റു, ടിബിൻ. മരുമകൻ : ജുബിൻ ഫിലിപ്പ്.