റാന്നി: അത്തിക്കയം കണ്ണമ്പള്ളിയിൽ കുട്ടികളെ മുഖംമൂടിധാരികൾ തട്ടികൊണ്ടു പോകാൻ ശ്രമമെന്ന് ആരോപണം.വീട്ടിൽ ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടിധാരികൾ കത്തികാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അലറിവിളിച്ച് കുട്ടികൾ പൊതുപ്രവർത്തകനായ ജോൺമാത്യു ചക്കിട്ടയിലിന്റെ വീട്ടിലേക്ക് ഓടി കയറിയതോടെ മുഖംമൂടിധാരികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.വീട്ടുകാർ പത്തും നാലും വയസുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവെടുത്തു.കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആക്രമി മുഖംമൂടിയും കൈയ്യുറയും ധരിക്കുകയും കൈയ്യിൽ കത്തി കരുതിയിരുന്നതായും കുട്ടികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.