 
കോന്നി: കൂടൽ ഗവ. എൽ.പി സ്കൂളിന് സമീപമുള്ള മൊബൈൽ ടൗവറിന്റെ കേബിൾ മുകളിലേക്ക് കൊണ്ട് പോകാനുള്ള ഇരുമ്പ് ബോക്സ് റോഡിൽ സ്ഥാപിച്ചിരിക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇവിടെ പല വാഹനങ്ങളുടെയും ടയറുകൾ റോഡിലെ ഇരുമ്പ് ബോക്സിൽ കയറിയിറങ്ങി കീറുന്നത് പതിവാണ്. ഇതുമൂലം അപകടങ്ങളും ഉണ്ടാവുന്നുണ്ട്. സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ഇതിൽ തട്ടി വീഴുന്നതും പതിവാണ്.അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.