റാന്നി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു.വടശേരിക്കര ഒളികല്ല് ഭാഗത്ത് പ്രവർത്തിക്കുന്ന കട്ടക്കമ്പനിയിൽ ജോലിക്കാരായ അസം സ്വദേശിയായ അർജ്ജുൻദാസി (29) െയാണ് കൂടെ ജോലി ചെയ്യുന്ന ധനുരജ്ഞ ബർമ്മനെന്നയാൾ കുത്തിയത്. പരിക്കേറ്റ അർജ്ജുൻദാസിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ ധനുരജ്ഞ ബർമ്മനെ പെരുനാട് പൊലീസ് പിടികൂടി.