1
വേങ്ങഴ പാറയ്ക്കൽ തോട്ടിലെ ശക്തമായ ഒഴുക്കിൽ ജോസ് ഡാനിയലിന്റെ കടമുറികളും മാടവും ഒലിച്ചുപോയ നിലയിൽ

മല്ലപ്പള്ളി : കനത്തമഴയിൽ വേങ്ങഴ പാറയ്ക്കലെ തോട് കരകവിഞ്ഞുണ്ടായ കുത്തൊഴുക്കിൽ വേങ്ങഴ കരോട്ട് വീട്ടിൽ ജോസ് ദാനിയേലിന്റെ ചുടുകട്ടകളാൽ നിർമ്മിച്ചിരുന്ന രണ്ടുമുറി കടയും സമീപത്തെ മാടവും ഒലിച്ചുപോയി.

ജോസ് വർഷങ്ങളായി ഇവിടെ പലചരക്ക്, സ്റ്റേഷനറി വ്യാപാരം നടത്തി വരികയായിരുന്നു. കടയിലെ സാധനങ്ങളും കെട്ടിടവും പൂർണമായി ഒഴുക്കിൽ നഷ്ടമായി. നാല് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചു. സമീപത്തെ കരോട്ട് വീട്ടിൽ വിജു തോമസിന്റെ കട്ടകളത്തിന്റെ സംരക്ഷണഭിത്തി ഒഴുക്കിൽ തകർന്നു.

വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി

മ​ല്ല​പ്പ​ള്ളി​ ​:​ ​എ​ഴു​മ​റ്റൂ​ർ​ ​അ​രീ​യ്ക്ക​ലി​ൽ​ ​മൂ​ന്ന് ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​അ​രീ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​മ​ധു​ക​ർ​ ​ജി​ ​പ​ണി​ക്ക​രു​ടെ​ ​വീ​ട്ടി​ൽ​ ​വെ​ള്ളം​ക​യ​റി​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​വും​ ​ന​ശി​ച്ചു.​ ​സ​മീ​പ​ത്തെ​ ​അ​രീ​യ്ക്ക​ൽ​ ​ബ്ര​ഹ്മാ​ന​ന്ദ​ന്റെ​ ​വീ​ട്ടി​ലെ​ ​ര​ണ്ട് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും​ ​നാ​ശം​ ​സം​ഭ​വി​ച്ചു.​ ​വാ​ലു​പ​റ​മ്പി​ൽ​ ​പ​രേ​ത​നാ​യ​ ​നാ​രാ​യ​ണ​ന്റെ​ ​വീ​ട്ടി​ൽ​ ​നാ​ല് ​അ​ടി​യോ​ളം​ ​വെ​ള്ളം​ ​ക​യ​റി​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​ന​ശി​ച്ചു.​ 2018​ ​ലെ​ ​പ്ര​ള​യ​ത്തി​ൽ​ ​പോ​ലും​ ​ഇ​ത്ര​യും​ ​വെ​ള്ളം​ ​ഇ​വി​ടെ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല​ ​എ​ന്നാ​ണ് ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.

റോ​ഡി​ലും​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലും​ ​വെ​ള്ളം​ ​ക​യ​റി

മ​ല്ല​പ്പ​ള്ളി​ ​:​ ​എ​ഴു​മ​റ്റൂ​ർ​-​ ​ചാ​ലാ​പ്പ​ള്ളി​ ​റോ​ഡി​ലും​ ​ചാ​ല​പ്പ​ള്ളി​ ​-​ ​കു​ള​ത്ത​കം​ ​-​ ​പെ​രും​മ്പെ​ട്ടി​ ​റോ​ഡി​ലും​ ​വെ​ള്ളം​ ​ക​യ​റി​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​റോ​ഡി​ൽ​ ​മൂ​ന്ന് ​അ​ടി​യോ​ളം​ ​ജ​ല​മാ​ണ് ​റോ​ഡി​ൽ​ ​ക​യ​റി​ ​യാ​ത്ര​ ​ത​ട​സ​മു​ണ്ടാ​ക്കി​യ​ത്.​ ​എ​ഴു​മ​റ്റൂ​ർ,​ ​പെ​രും​മ്പെ​ട്ടി​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​വ്യാ​പ​ക​ ​കൃ​ഷി​ ​ന​ഷ്ട​മു​ണ്ടാ​യി.​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​വെ​ള്ള​ത്തി​ലാ​യ​തോ​ടെ​ ​ല​ക്ഷ​ങ്ങ​ളു​ടെ​ ​കൃ​ഷി​നാ​ശ​മാ​ണ് ​വി​ല്ലേ​ജു​ക​ളി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.