റാന്നി: കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസ്യൂമർഫെഡ് ഓണം വിപണിയുടെ താലൂക്ക് തല ഉദ്ഘാടനം റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബെഞ്ചമിൻ ജോസ് ജേക്കബ് അദ്ധ്യക്ഷനായി.
ബാങ്ക് സെക്രട്ടറി ജയ്സമ്മ ജോസഫ്, സിഗ്ലി ദാനിയേൽ, ആർ.സോമനാഥൻ, രജനി സനൽ കുമാർ, ഷീബ ജേക്കബ്, ബിനോയ് മോഹനൻ, റെന്നി വർഗീസ്,പി സി ചാക്കോ, എസ് ജിജു . എസ് സനോജ് എന്നിവർ പ്രസംഗിച്ചു.