റാന്നി:എസ്.എൻ.ഡി.പി യോഗം 1298 -ാം നമ്പർ പരുവ ശാഖയിൽ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും അനുമോദനവും നടന്നു.എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കും, ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറിവരെ പഠിക്കുന്ന ശാഖയിലെ കുട്ടികൾക്കുമായി ശാഖാ അംഗമായ അഭിജിത്ത് സിംഹൻ (യൂ.എസ്.എ) ഏർപ്പെടുത്തിയ 55,500 രൂപയുടെ വിദ്യാഭ്യാസ ധന സഹായമാണ് വിതരണം ചെയ്തത്. ശാഖാ പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സുജനാ രാജസിംഹൻ ഭദ്രദീപം തെളിച്ചു.എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർ ജി.വിനോദ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഇ. ആർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് ഇ. എസ്. പ്രദീപ്,അഭിജിത്ത് സിംഹൻ, ഡി.രാജസിംഹൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ചന്ദ്രബാബു, സുജനാ രാജസിംഹൻ, ജയലത വിജയകുമാർ, മഞ്ജു അനിൽ, ,എം.സി.ഭദ്രൻ, പ്രണവ് പ്രദീപ്, ആദർശ് ഉദയകുമാർ,അനീഷ് കുമാർ റ്റി.വി,സിന്ധു സതീഷ് എന്നിവർ പ്രസംഗിച്ചു.

ശാഖയുടെ വികസന പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും നിരവധി സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന അഭിജിത്ത് സിംഹൻ (യൂ.എസ്.എ)യുടെ മാതാപിതാക്കളായ ഡി.രാജസിംഹൻ, സുജനാ രാജസിംഹൻ എന്നിവരെ ശാഖാ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.