1

മല്ലപ്പള്ളി : കനത്ത മഴയെത്തുടർന്ന് വെണ്ണിക്കുളം ടൗണിലെ 20 ഓളം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. തടിയൂർ - വെണ്ണിക്കുളം റോഡിൽ വെള്ളം കയറി. എഴുമറ്റൂർ സ്വദേശി പുല്ലോലിൽ സുനിൽ കുമാറിന്റെ കാർ വെള്ളത്തിൽ അകപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ കരക്കുകയറ്റി. മലവെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെട്ടു.

ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ 63​ ​പേർ

പ​ത്ത​നം​തി​ട്ട​:​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​കോ​ഴ​ഞ്ചേ​രി,​ ​മ​ല്ല​പ്പ​ള്ളി​ ​താ​ലൂ​ക്കു​ക​ളി​ലാ​യി​ ​ര​ണ്ടു​ ​വീ​തം​ ​ആ​കെ​ ​നാ​ല് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​തു​റ​ന്നു.​ 17​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 63​ ​പേ​രാ​ണ് ​നാ​ലു​ ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ക​ഴി​യു​ന്ന​ത്.
കോ​ഴ​ഞ്ചേ​രി​ ​താ​ലൂ​ക്കി​ലെ​ ​ര​ണ്ടു​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 11​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 41​ ​പേ​രും​ ​മ​ല്ല​പ്പ​ള്ളി​ ​താ​ലൂ​ക്കി​ലെ​ ​ര​ണ്ടു​ ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ആ​റു​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 22​ ​പേ​രും​ ​ക​ഴി​യു​ന്നു.​ ​തി​രു​വ​ല്ല,​ ​മ​ല്ല​പ്പ​ള്ളി​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​ര​ണ്ടു​ ​വീ​ത​വും​ ​കോ​ന്നി​ ​താ​ലൂ​ക്കി​ൽ​ ​ഒ​ന്നും​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ ​അ​ഞ്ചു​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നി​ട്ടു​ണ്ട്.