തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ പദയാത്രയുടെ വിജയത്തിനായി കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കൺവെൻഷൻ നടത്തി. ബൂത്ത് തല കൺവെൻഷനുകൾ 31ന് പൂർത്തിയാകും. പ്രവർത്തകർ വീടുകളിലേക്ക് പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരത ജോഡോ യാത്ര മണ്ഡലം കോർഡിനേറ്റർ ജിജോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ, അഡ്വ.പി.എസ്.മുരളീധരൻ നായർ, എ.പ്രദീപ് കുമാർ,എ.വി.കുര്യൻ, ഗ്രേസി അലക്സാണ്ടർ, പി.ജി.നന്ദകുമാർ, അനിൽ സി.ഉഷസ് എന്നിവർ പ്രസംഗിച്ചു.