flood

പത്തനംതിട്ട : പെരിങ്ങമ്മലയിൽ ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യവ്യക്തിയുടെ ഗോൗഡിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് സമീപത്തെ തോട്ടിൽ നിന്ന് ഗോഡൗണിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയത്. ഗോഡൗണിനുള്ളിൽ നാല് അടിയോളം ജലനിരപ്പ് ഉയർന്നു. അരി, ആട്ട , പഞ്ചസാര, മൈദ, വെളിച്ചെണ്ണ, നെയ്യ്, പാമോയിൽ തുടങ്ങി മുഴുവൻ

ഭക്ഷ്യസാധനങ്ങളും നശിച്ചു. എകദേശം 30 ലക്ഷത്തോളം രൂപയുശട നഷ്ടം സംഭവിച്ചതായി പെരിങ്ങമ്മല സ്വദേശിയായ ഉടമ പറഞ്ഞു. ഓണക്കാലത്ത് വിവിധ കടകളിൽ വിതരണത്തിന് സൂക്ഷിച്ചിരുന്ന ഭക്ഷ്യ സാധനങ്ങളാണ് നശിച്ചത്.

വെട്ടിപ്പുറം - തോന്ന്യാമല റോഡിനോട് ചേർന്നാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളം ശക്തമായി ഒഴുകി എത്തിയത്. തോടിന് സമീപത്തെ പാടശേഖരം നികത്തിയതിനാൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. ഇവിടെ പാടത്ത് കെട്ടിയിരുന്ന ഒരു പോത്തും വെള്ളിത്തിൽ മുങ്ങി ചത്തു. കെട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. കെട്ടിയിടാതെ കിടന്ന മറ്റ് രണ്ട് പോത്തുകൾ രക്ഷപ്പെട്ടു. ഈ ഭാഗത്ത് വ്യാപകമായി നിലങ്ങൾ നികത്തിയിട്ടുണ്ട്.

30ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് ഉടമ,

നശിച്ചത് ഒാണം വിൽപ്പനയ്ക്ക് എത്തിച്ച സാധനങ്ങൾ

പാടത്ത് കെട്ടിയ പോത്ത് മുങ്ങിച്ചത്തു