 
അടൂർ : മാദ്ധ്യമ സംസ്കാരം മാനവികതയുടെ പര്യായമായിരിക്കണമെന്ന് കെ.പി.എം .എസ് അസി. സെക്രട്ടറി അനിൽ ബെഞ്ചമൺപാറ പറഞ്ഞു. കെ.പി.എം .എസ് മീഡിയ അടൂർ യൂണിയൻ നേതൃയോഗവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ കാവൽഭടന്മാരാവാൻ ഓരോ മാദ്ധ്യമപ്രവർത്തകർക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സുനീഷ് കൈലാസത്തിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ രാജൻ, മാങ്ങാട് അശോകൻ, ജയൻ ബി .തെങ്ങമം, റ്റി.ആർ. ബിജു,വി. റ്റി. അജോമോൻ, പി .വി. ബാബു, ആസാദ് സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.