 
ഇളമണ്ണൂർ : ഏനാദിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോയാത്രയുടെ ഭാഗമായി നടന്ന കൺവെൻഷൻ ഡി. സി. സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി. സി. സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷതവഹിച്ചു. വി. ടി. അജോമോൻ, എസ്. സന്തോഷ് കുമാർ, ഡി. ഭാനുദേവൻ, റജി പൂവത്തൂർ, സജി മാരൂർ, അരുൺരാജ്, കോശി ജോർജ്ജ്, എസ്. സജിത, കുന്നിട അനിൽ കുമാർ, സുനിൽ മണ്ണാറ്റൂർ. ഷാനി ഇളമണ്ണൂർ, അജേഷ് ചായലോട് എന്നിവർ പ്രസംഗിച്ചു.