തിരുവല്ല: വിനായക ചതുർത്ഥിയോടനുബന്ധിച്ച് ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ 31ന് പുലർച്ചെ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം മേൽശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും ഉണ്ടാകും.