തിരുവല്ല: സഹകാർ ഭാരതി നെടുമ്പ്രം പഞ്ചായത്ത് സമിതിയുടെയും മണിപ്പുഴ അമ്പാടി പുരുഷ സ്വയംസഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉണ്ടപ്ലാവ് അമ്പാടി വെജിറ്റബിൾ ഷോപ്പിൽ ഓണച്ചന്ത ആരംഭിച്ചു. അക്ഷയശ്രീ സംരംഭമായ ഓണച്ചന്തയുടെ ഉദ്ഘാടനം പുളിക്കീഴ് സബ് ഇൻസ്പെക്ടർ പി.കെ.കവിരാജ് നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സഹകാർ ഭാരതി ജീല്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ,പഞ്ചായത്ത് മെമ്പർ ഗിരിഷ് കുമാർ എൻ,വിജയകുമാർ മണിപ്പുഴ, അശോക് കുമാർ,സുരേന്ദ്രൻ പിള്ള, ശ്രീകുമാർ, മാത്യു വർഗീസ്, ക്യഷ്ണമൂർത്തി, രാജശേഖരൻ നായർ, അജയകുമാർ എന്നിവർ സംസാരിച്ചു.