അടൂർ : അടൂർ ഒാർത്തഡോക്സ് കൺവെൻഷന്റെ 27-ാമത് സുവിശേഷയോഗംഫെബ്രുവരി 2 മുതൽ 5 വരെ പാണംതുണ്ടിൽ ഒാഡിറ്റോറിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു. അടൂർ - കടമ്പനാട് മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ പൊതുയോഗത്തിൽ വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. റവ.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ (വൈസ് പ്രസിഡന്റ്), ഫാ.ജോസഫ് ശാമുവൽ തറയിൽ (ജനറൽ കൺവീനർ), പ്രൊഫ. ജോസ്.വി.കോശി (ജോ.കൺവീനർ), ബിജു മണക്കാല (സെക്രട്ടറി), ജി.തോമസ് കമ്പനാട് (ട്രഷറാർ), ഫാ.തോമസ് ഉമ്മൻ (പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ), ജോൺസൻ കുളത്തിൻകരോട്ട് (പബ്ളിസിറ്റി കമ്മിറ്റി കൺവീനർ).