കോന്നി: അച്ചൻകോവിൽ -കോന്നി വനപാതയിൽ തുറ ഭാഗത്ത് അജ്ഞാതനെ കാട്ടാന
ചവിട്ടിക്കൊന്നു. മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അച്ചൻകോവിൽ ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തുറയ്ക്കും കൂട്ടുമൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്.
മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണിക്കെട്ടുമായി ഇതുവഴിപോയത് കണ്ടവരുണ്ട്. .മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ . ഒരുമാസം മുൻപ് ആനയെ കണ്ട് ബൈക്കിൽ നിന്ന് വീണവർക്ക് പരിക്കേറ്റിരുന്നു. ഇരുവശവും പുല്ലു വളർന്നുനിൽക്കുന്നതിനാൽ വളവുതിരിഞ്ഞു വരുന്ന വാഹനയാത്രക്കാർക്ക് ആനകളെ കാണാൻ കഴിയില്ല.. ഇതുവഴിയുള്ള യാത്ര വനംവകുപ്പ് വിലക്കിയിട്ടുണ്ട്. കടിയാർ മുതലുള്ള ഭാഗത്ത് ഏതു സമയത്തും യാത്രക്കാർ കാട്ടാനകളുടെ മുന്നിൽപ്പെടാം എന്നതാണ് സ്ഥിതി. 1977 മുതൽ ആനപിടിത്തം നിരോധിച്ചതോടെ കോന്നി വനം ഡിവിഷനിൽ കാട്ടാനകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.