പ്രമാടം : നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വാഴമുട്ടം ഡിവൈൻ കരുണാലയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.വി.ഐ. ലോനപ്പൻ, ആനിയമ്മ ലോനപ്പൻ, കെ.എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു.