കോന്നി തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.പി.ജെ. അജയകുമാർ, പി.ടി.സാവിത്രി, മിനി വിജയൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജിജോ മോഡി, പി. എ ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. ജെ.അജയകുമാർ (പ്രസിഡന്റ്), പി.കെ.സോമരാജൻ (വർക്കിങ്ങ് പ്രസിഡന്റ്) പ്രൊഫ.കെ മോഹൻകുമാർ (ജനറൽ സെക്രട്ടറി), വി ജി സുരേഷ് (ട്രഷറർ)
വി.ഭാസി ,വി.ആർ.ഷാജി, മണികുമാർ ,പി.ടി.സാവിത്രി, അനിത കുഞ്ഞമ്മ (വൈസ് പ്രസിഡന്റ്)
ശിവദാസൻ, എൻ.എം.മോഹൻ കുമാർ, കെ.ജി.വിജയൻ ,സുജനൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.