പത്തനംതിട്ട: ബഫർ സോൺ പരിസ്ഥിതി ലോലമേഖല നിയമങ്ങൾക്കെതിരെ തേക്കുതോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് വാഹനറാലിയും പ്രതിഷേധ ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് തേക്കുതോട്ടിൽ നിന്ന് റാലി ആരംഭിക്കും. പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ , സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഹരിദാസ് ഇടത്തിട്ട , ഫാ . ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, അഡ്വ . ജോണി കെ . ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ശശിധരൻനായർ കോതകത്ത് , ഫാ. ജോസഫ് ജോർജ് നെടുമാനാൽ, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.