പത്തനംതിട്ട: തെരുവുനായ ശല്യത്തിനെതിരെ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷന്റെ നേത്യത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം സെപ്തംബർ 2 ന് ആറൻമുള ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റ് ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും . വാർത്താ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് സി. എസ്. രാധാമണിയമ്മ, ജില്ലാ പ്രസിഡന്റ് പി. ജി. ബാബു, എം.എ. കബീർ, മുരളീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.