പത്തനംതിട്ട: മാർത്തോമ്മാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാർഡ് സെപ്തംബർ ഒന്നിന് രാവിലെ 10 ന് തിരുവല്ല വി.ജി.എം ഹാളിൽ നാട്ടുഗദ്ദിക 2022 തനത് കലാപരിപാടി നടത്തും . രാവിലെ 10 ന് ജില്ലാ ക്യഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാർ നഗരസഭ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം. എൽ. എ മുഖ്യാതിഥിയായി പങ്കെടുക്കും. സഭ ഡവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടിയെന്ന്
ഭാരവാഹികളായ റവ. മോൻസി വർഗീസ്, മോഡി പി.ജോർജ് പത്തിയൂർ, റവ .ഷൈൻ എൻ. ജേക്കബ് , സുലാൽ സാമുവൽ, റിബു തോമസ് മാത്യൂ എന്നിവർ അറിയിച്ചു.