കോന്നി: കൊക്കാത്തോട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. നെല്ലിക്കപ്പാറ കോട്ടാംപാറ കല്ലിച്ചേത്ത് സാമുവലിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ വാഴകളും റബർ മരങ്ങളും വ്യാപകമായി നശിപ്പിച്ചു. കൃഷിയിടത്തിലെ സംരക്ഷണ മാർഗങ്ങൾ തകർത്ത് ഇറങ്ങിയ കാട്ടാനകൾ രാത്രിയിൽ മണിക്കൂറുകളോളം കൃഷിയിടത്തിൽ തങ്ങിയ ശേഷമാണ് മടങ്ങിയത്.