 
കോന്നി: ആരുവാപ്പുലം മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി എസ്. വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സജി കോട്ടക്കാട്, അംഗങ്ങളായ കടക്കൽ പ്രകാശ്, ചെറിയാൻ, ചന്ദ്രൻ, ജോയ് തോമസ്, ഇടിക്കുള, ശാന്തകുമാർ,ജോയ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 1,2,3, ദിവസങ്ങളിൽ എല്ലാ വാർഡുകളിലും കൺവെൻഷൻ നടത്തും.