daily
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞപ്പോൾ

ചിറ്റാർ: കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി കടയുടെ വരാന്തയിൽ വിശ്രമിക്കുകയായിരുന്ന ഒരാൾക്ക് പരിക്ക്. ചിറ്റാർ കുമരംകുന്ന് എട്ടുപങ്കിൽ ഏബ്രഹാം വർഗീസ് (85) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് വളവ് തിരിഞ്ഞു വന്ന മാരുതി കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.