പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തർക്കത്തിനിടെ ആസാം സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു. ആസാം കൊക്രാജാർ ഖോക്‌സാഗുരി ഗാരാഗുരി ബിരേൻ ബർമറുടെ മകൻ ധനജ്ജയ് ബർമനാണ് (29)വെട്ടേറ്റത്. പശ്ചിമ ബംഗാൾ ജൽപ്പായ്ഗുരി ഖദീജബറ്റാബാരി സഹപാര സുശീർദാസിന്റെ മകൻ ശിബർജ്ജുൻ ദാസ് (29) ആണ് അറസ്റ്റിലായത്. വടശേരിക്കര ഒളികല്ലിലെ ജെ ആൻഡ് സി ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളികളുടെ താമസ്ഥലത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. കത്തി കൊണ്ട് വെട്ടുന്നത് തടഞ്ഞപ്പോൾ ഇടത് കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റു. കേസെടുത്ത പെരുനാട് പൊലീസ് സംഭവസ്ഥലത്തു നിന്ന് കത്തി കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.എെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്. ഐ വിജയൻ തമ്പി, എ.എസ്.ഐ റെജിതോമസ്, സി.പി. ജോമോൻ, ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു