പത്തനംതിട്ട : സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്‌സിൽ ഒന്നു മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയതും കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്തതുമായ വിദ്യാർത്ഥികൾ സ്‌കോൾ കേരള ജില്ലാ ഓഫീസുകളിലോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695 012 എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.