sathyapalan
പ്രതി സത്യപാലൻ

പത്തനംതിട്ട : ഒന്നര വർഷമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയോട് ഒപ്പംചെല്ലാൻ ആവശ്യപ്പെട്ടത് നിരസിച്ചപ്പോൾ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട ആനപ്പാറ മഹിളാ സൊസൈറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി അമ്പിളിക്കാണ് (38) തലയ്ക്കും കൈകളിലും വെട്ടേറ്റത്. ഭർത്താവ് വടശേരിക്കര പേഴുംപാറ പുത്തൻവീട്ടിൽ സത്യപാലനെ (54) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വർഷമായി ഇയാളുമായി പിണങ്ങി തട്ടയിലെ കുടുംബവീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുകയാണ് അമ്പിളി. ഇന്നലെ രാവിലെ 9.45 ന് സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് സത്യപാലൻ കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടത്. അര മണിക്കൂറോളം തർക്കമുണ്ടായി. തുടർന്നാണ് വെട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.