പ​ത്ത​നം​തി​ട്ട : കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷൻ സ്​ത്രീ​പ​ദ​വി സ്വ​യം​പഠ​ന​വി​ഭാ​ഗം സ്‌​നേ​ഹി​ത ജൻ​ഡർ ഹെൽപ് ഡെ​സ്​കും പ​ന്ത​ളം എൻ​.എ​സ്.​എ​സ് ട്രെ​യി​നി​ങ് ജൻ​ഡർ ജ​സ്റ്റി​സ്​ ഫോ​റം ആൻഡ് ഇ​ന്റെർ​ണൽ ക്വാ​ളി​റ്റി അ​ഷു​റൻ​സ് സെ​ല്ലും സം​യു​ക്ത​മാ​യി ഒ​ന്നാം​വർ​ഷ അദ്​ധ്യാ​പ​ക ​വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി ജൻ​ഡർ സെൻ​സി​റ്റൈ​സേ​ഷൻ പരിശീലനം നടത്തി. പ്രിൻ​സി​പ്പൽ ഡോ. പി. ജി. അ​ജി​മോൾ ഉ​ദ്​ഘാ​ട​നം ചെ​യ്​തു.. കോ​ളേ​ജ് ജൻ​ഡർ ജ​സ്റ്റി​സ്​ ഫോ​റം ചെ​യർ​പേ​ഴ്‌​സൺ ഡോ. സു​മ. കെ. ഒ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജൻ​ഡർ ഡി​.പി.​എം അ​നു​പ പി. ആർ പ​ദ്ധ​തി വി​ശ​ദീ​കരിച്ചു. ക​മ്മ്യൂ​ണി​റ്റി കൗൺ​സി​ലർ​മാ​രാ​യ മ​നീ​ഷ..വി, സൂ​സി ജോ​സ​ഫ് എ​ന്നി​വർ പ​രി​ശീ​ല​നം നൽ​കി. ഡോ. പ​ദ്​മ​പ്രി​യ. പി. വി,​ ഗാ​യ​ത്രി​ദേ​വി. എ​സ് എന്നിവർപ്രസംഗിച്ചു. നീ​ര​ജ. എ. ആർ,​ രേ​ഷ്​മ. ആർ തുടങ്ങിയവർ പങ്കെടുത്തു.