 
പത്തനംതിട്ട: സാംസ്‌കാരികമായ വളർച്ചയ്ക്ക് സർക്കാർ സാംസ്‌കാരിക നയം രൂപീകരിക്കണമെന്ന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ പറഞ്ഞു. നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനിയുടെ അദ്ധ്യക്ഷതയിൽ പ്രിയ രാജ് ഭരതൻ,ഇ. ജെ.ജോസഫ്, ജോസ് പി.റാഫേൽ ,ഷാബു കെ.മാധവൻ, പ്രവീൺ രാജ് കിളിമാനൂർ, പ്രിയത രതീഷ്, കെ.എസ്. ബിനു, സുനിൽ സരിഗ, ആദർശ് ചിറ്റാർ ,ഫെബി തുമ്പമൺ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാടക സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ കുടുംബ നാടക അവാർഡ് രഞ്ജിത്തിന് ജെ. ശൈലജ നൽകി.
ജില്ലാഭാരവാഹികൾ : പ്രസിഡന്റ് - നാടകക്കാരൻ മനോജ് സുനി, സെക്രട്ടറി - പ്രിയരാജ് ഭരതൻ, വൈസ് പ്രസിഡന്റ് - പ്രിയത രതീഷ്, സുനിൽ സരിഗ, ജോ. സെക്രട്ടറിമാർ - ഫെബി തുമ്പമൺ, ആദർശ് ചിറ്റാർ, ട്രഷറർ- കെ.എസ്.ബിനു.