അ​ത്തിക്കയം : എ​സ്.എൻ.ഡി.പി യോ​ഗം 3507-ാം മ​ടന്തമൺ ശാ​ഖ​യി​ലെ ഗു​രുദേ​വ ജയ​ന്തി ആ​ഘോ​ഷം സെ​പ്​തം​ബർ 10 ന് ന​ട​ക്കും. രാ​വി​ലെ 9ന് പതാ​ക ഉ​യർ​ത്തൽ, 9.05 ന് സ​മൂ​ഹ​പ്രാർത്ഥന, 10ന് ഘോ​ഷ​യാ​ത്ര, 12ന് അ​ന്ന​ദാ​നം . ഉ​ച്ച​യ്​ക്ക് 2 ന് ന​ട​ക്കുന്ന സാം​സ്​കാരി​ക സ​മ്മേ​ള​നത്തിൽ ശാ​ഖാ പ്ര​സി​ഡന്റ് റ്റി.വി. ക​രു​ണാകരൻ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ബീ​നാ ജോ​ബി ഉ​ദ്​ഘാട​നം ചെ​യ്യും. മാ​സ്റ്റർ സൂ​ര്യ​കി​രൺ ആ​ഞ്ഞി​ലി​ത്താ​നം മു​ഖ്യ​പ്ര​ഭാഷ​ണം ന​ട​ത്തും. വൈ​സ് പ്ര​സി​ഡന്റ് ഇ.കെ. സോ​മ​രാജൻ, സെ​ക്രട്ട​റി എ.പി. ശ​ശിധരൻ എ​ന്നി​വർ പ്രസംഗിക്കും