തിരുവല്ല: നിരണം സെന്റ്മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഇന്ന് രാവിലെ 10.30ന് അനുഗ്രഹസംഗമത്തോടെ ആരംഭിക്കും. ഫാ.ജിബിൻ എം.ജോയി ധ്യാനസന്ദേശം നൽകും. ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.1ന് രാവിലെ കുർബാനയ്ക്ക്ശേഷം 9.30ന് മാർ ക്രിസോസ്റ്റമോസ് പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. 8വരെ ദിവസവും രാവിലെ 5.30ന് സന്ധ്യാനമസ്‌ക്കാരവും 2,3,5,6 തീയതികളിൽ 10.30ന് ധ്യാനയോഗങ്ങളിൽ ഫാ.ഷിന്റോ വർഗീസ്, ഫാ.അശ്വിൻ വി.ഈപ്പൻ,ഫാ.വർഗീസ് ജോർജ്ജ്, ഫാ.ഷിനുതോമസ് എന്നിവർ പ്രസംഗിക്കും.4ന് രാവിലെ 7ന് ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറസും 8ന് ഏബ്രഹാം മാർ സ്‌തേഫാനോസും കുർബാന അർപ്പിക്കും.7ന് 6.30ന് ആലംതുരുത്തി കുരിശടിയിൽ നിന്ന് റാസ.വാഴ്‌വ്,നേർച്ചവിളമ്പ് എന്നിവയ്ക്കുശേഷം കൊടിയിറക്കും. ഫാ.തോമസ് മാത്യു,ഫാ.ബിബിൻ മാത്യു,ട്രസ്റ്റി പി.തോമസ് വർഗീസ്,സെക്രട്ടറി തോമസ് ഫിലിപ്പ്,പബ്ലിസിറ്റി കൺവീനർമാരായ രാജു പുളിമ്പള്ളിൽ,ചെറിയാൻ തോമസ് എന്നിവർ നേതൃത്വം നൽകും.