പന്തളം: ശബരിമലയിൽ അയ്യപ്പന്റെ ഉറക്കുപാട്ടായ 'ഹരിവരാസനം' കീർത്തനത്തിന്റെ ശതാബ്ദിയാഘോഷം തുടങ്ങി. പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റും മുൻ രാജപ്രതിനിധിയുമായ ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്കെതിരായ 2018ലെ സുപ്രീം കോടതിയുടെ വിധിയേത്തുടർന്ന് പന്തളത്തു നടന്ന നാമജപഘോഷയാത്ര ഹിന്ദു വിശ്വാസികളിൽ പ്രത്യേക ഉണർവുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഹരിവരാസനം ദേശീയ സമിതി വർക്കിംഗ് ചെയർമാൻ റിട്ട. ജസ്റ്റിസ് ഡോ. എം. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ. മോഹനൻ, ആമുഖഭാഷണവും ചിന്മയ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സത്‌​സ്വരൂപാനന്ദ സരസ്വതി, സ്വാമിനി ജ്ഞാനാഭനിഷ്ഠ, സ്വാമി ഗീതാനന്ദജി , സ്വാമി കൈവല്യാനന്ദജിഎന്നിവർ അനുഗ്രഹഭാഷണവും നടത്തി. ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാർ മുഖ്യഭാഷണം നടത്തി.
ആഘോഷസമിതി ദേശീയ ഉപാദ്ധ്യക്ഷൻ ടി.ബി. ശേഖർ, സംസ്ഥാന അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, വിവിധ സംസ്ഥാന സമിതി കൺവീനർമാരായ വി. ജയചന്ദ്രൻ, ബി. പ്രഭാകരൻ, ഡോ.എൻ. ജയറാം, പ്രകാശ് ജി. പൈ, ഗായകരായ കെ.ജി. ജയൻ (ജയവിജയ), എം.ആർ. വീരമണി രാജു, വൈക്കം വിജയലക്ഷ്മി, സന്നിധാനന്ദൻ, സ്വാഗതസംഘം ചെയർപേഴ്സൺ റാണി മോഹൻദാസ്,​ പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, പത്മശ്രീ ആചാര്യ കുഞ്ഞോൽ, ഇ റോഡ് രാജൻ, സ്വാമി അയ്യപ്പദാസ്, ബി. പൃഥ്വിപാൽ, എസ്.വിനോദ് കമാർ ' തിരുവാഭരണ പേടകവാഹക സംഘം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ള മുതലായവർ പ്രസംഗിച്ചു.
ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.