Trinidad & Tabago
ട്രിനിഡാഡ് ടൊബാഗോ
തെക്കൻ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ് റിപ്പബ്‌ളിക്ക് ഒഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ. 1962 ആഗസ്റ്റ് 31ന് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സ്വതന്ത്രമായി. 1976 ആഗസ്റ്റ് ഒന്നിന് റിപ്പബ്‌ളിക്കായി. രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറുദ്വീപുകളും ചേർന്നതാണ് ചെറു രാജ്യം . 'Together we aspire together we achieve' എന്നതാണ് ദേശീയ മുദ്രാവാക്യം
കിർഗിസ്ഥാൻ
Kyrgystan
മദ്ധ്യഏഷ്യയിലെ ഒരു ചെറു രാജ്യമാണ് കിർഗ്ഗിസ്ഥാൻ. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1991 ആഗസ്റ്റ് 31ന് ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ അധികാരം കൈവരിച്ച ഒരു രാഷ്ട്രമാണ് കിർഗ്ഗിസ്ഥാൻ.
മലേഷ്യ ദിനം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യ, മലേഷ്യ ദിനമായി ആചരിക്കുന്നത് ആഗസ്റ്റ് 31. 1957 ആഗസ്റ്റ് 31ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ സ്മരണാർത്ഥം ആണ് ഈ ദിനം ആചരിക്കുന്നത്. കോലാലമ്പൂർ ആണ് തലസ്ഥാനം.