പത്തനംതിട്ട: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ക്യാമ്പുകളുള്ള സ്കൂളുകൾക്കാണ് അവധി.

ഗവിയിൽ മണ്ണി‌ടിഞ്ഞു

ഇന്നലെപെയ്ത കനത്ത മഴയിൽ ഗവി പാതയിൽ അരണമുടിയി ൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഗവിയിൽ നിന്ന് വന്ന കെ.എസ്.ആർ.ട‌ി.സി ബസ് കുമളിക്ക് തിരിച്ചുവിട്ടു.