 
തിരുവല്ല: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ് - സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോസഫ് പട്ടുകാല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വനിതാ കൺവീനർ റംല, അമ്പലപ്പുഴ മുരളീധരൻ, സ്വാഗതസംഘം ചെയർമാൻ കെ.ബാലചന്ദ്രൻ, കൺവീനർ പി.ആർ.കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മുരളീധരൻ (പ്രസിഡന്റ് ), പ്രമോദ് കണ്ണങ്കര, ടി.എ.റെജികുമാർ, മിനി എ.എം,സലീം സുലൈമാൻ, അനീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), അഡ്വ.ഫ്രാൻസിസ് വി.ആന്റണി (സെക്രട്ടറി), മെഹർജാൻ, ഓമനക്കുട്ടൻ, പി.ആർ.കുട്ടപ്പൻ, ശുഭ (ജോയിന്റ് സെക്രട്ടറിമാർ), ജോസഫ് പട്ടുകാല (ട്രഷറർ) എന്നിവർ ഉൾപ്പെടെ 35 അംഗ ജില്ലാകമ്മിറ്റിയേയും തിരഞ്ഞെടുത്തു.