samgamam
ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാബേൽ സ്മൃതി സംഗമം ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാബേൽ സ്മൃതി സംഗമം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.ഡോ.സൈമൺ ജോൺ, റവ.ജോയ്സ് ജോൺ, പാസ്റ്റർ ജോസഫ് മാത്യു, റോയി വർഗീസ് ഇലവുങ്കൽ, മേജർ വിനോദ് എ.എം, മേജർ പി.സി.എലിസബത്ത്, ജോസ് പള്ളത്തുച്ചിറ, എ.വി. ജോർജ്, ബിജുനൈനാൻ, സണ്ണി, എ.ജെ.തോമസ്, അജിതാ കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. ഹാബേലിന്റെ 168 ജ്ഞാനസ്നാപനത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ രചനാമത്സരത്തിൽ വിജയിച്ച ബ്രിജിറ്റ് ലിൻഡ്സെ, എസ്.ശബരി,ഡയാന ജോഷി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാബലിന്റെ ജ്ഞാനസ്നാപന ദിനമായ സെപ്റ്റംബർ ആറിന് പ്രാദേശിക അവധി നൽകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.