തിരുവല്ല: ഗില്‍ഗാൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രിയുടെയും അനാംസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വാഹന പ്രചരണ ജാഥ മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്രയിൽ പായിപ്പാട്,വെള്ളാപ്പള്ളി, വെങ്കോട്ട,മുക്കട,കുന്നന്താനം,പുന്നിലം എന്നീ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ജോസഫ് ചാക്കോ, ജോർജി ഏബ്രഹാം സുവിശേഷകരായ ഗോപാലകൃഷ്ണൻ,ബെനഡിക്ട്, സുരേഷ് ജോൺ,ജോസ് പള്ളത്തുചിറ, റിജോ ജോൺ, ദുരെയ്യ് രാജ് എന്നിവർ പ്രസംഗിച്ചു.