 
പത്തനംതിട്ട : കലുങ്ക് പണിതതിലെ അശാസ്ത്രീയത മൂലം മെഴുവേലി- കിടങ്ങന്നൂർ റോഡിൽ വെള്ളക്കെട്ട്. വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി, കളക്ടർ എന്നിവർക്കടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മെഴുവേലി പഞ്ചായത്ത് നാലും അഞ്ചും വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പി.ഡബ്ള്യു.ഡി അധികൃതർക്കാണ് റോഡിന്റെ നിർമ്മാണ ചുമതല. സമീപത്തുള്ള കലുങ്കിൽ മണ്ണും ചെളിയും മണലും നിറഞ്ഞിരിക്കുന്നതിനാൽ റോഡിൽക്കൂടിയാണ് വെള്ളം ഒഴുകുന്നത്.
കലുങ്ക് പുനർനിർമ്മിച്ചാലേ റോഡിൽ വെള്ളം കയറാതിരിക്കു. വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അടിയന്തര പരിഹാരമുണ്ടാകണമെന്നും പ്രദേശവാസിയായ കമലാസനൻ പറഞ്ഞു. .