തിരുവല്ല: ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റിയുടെ തിരുവല്ല പി.എച്ച് ഡിവിഷൻ ഓഫീസിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നത് വരെയോ പരമാവധി 179 ദിവസമോ ആയിരിക്കും കാലാവധി. സിവിൽ, മെക്കാനിക്കൽ, എൻജിനീയറിംഗിൽ ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക് തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയവും ഓട്ടോകാഡ് പരിജ്ഞാനമുള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 5ന് രാവിലെ 11മുതൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം തിരുവല്ല ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.