പെരിങ്ങനാട് : മുളമുക്ക് റോഡ് ചെളിക്കുളമാകുന്നു. മണ്ണുമായുള്ള ടിപ്പറുകളുടെ പാച്ചിലാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.മുണ്ടപ്പപ്പള്ളി ഭാഗത്തു നിന്ന് വരുന്ന ലോറികളുടെ നിരന്തര സഞ്ചാരം റോഡ് നശിപ്പിച്ച് കാൽ നടയാത്ര പോലും ദുസഹമാക്കിയിരിക്കുകയാണ്. ലോറിയിൽ മണ്ണുമായി പോകുമ്പോൾ മേൽ മൂടിയില്ലാതെയാണ് പോകുന്നത്. ടിപ്പറിൽ നിന്ന് മണ്ണ് റോഡിലേക്ക് വീഴുന്നതും പതിവാണ്. കഴിഞ്ഞിടെ അനധികൃത മണ്ണെടുപ്പിനെതിരെ പരാതി നൽകിയിട്ടും ഫലമില്ലാത്തതിനാൽ നാട്ടുകാർ ചേർന്ന് മണ്ണെടുപ്പ് തടഞ്ഞിരുന്നു.