അടൂർ: ശ്രീവിരാട് സഭയുടെ നേതൃത്വത്തിൽ ഋഷിപഞ്ചമി ദിനാഘോഷം നാളെ അടൂർ അമ്മ കണ്ട കരയിൽ നടക്കും. രാവിലെ യജ്ഞാചാര്യൻ പി.രാധാകൃഷ്ണനാചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശ്വബ്രഹ്മയജ്ഞം, 11ന് പ്രഭാഷണം എന്നിവയാണ് പരിപാടികൾ.