ചെങ്ങന്നൂർ: ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ വിനായകചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് 108 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ ശ്രീമഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടക്കും. ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മാമ്പറ്റ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. വിനായക ചതുർത്ഥി ദിനമായ ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജറാണി ഓതറ പുതുക്കുളങ്ങര ശ്രീപാർവതി പങ്കെടുക്കും.